
അബൂദബി: അബൂദബിയുടെ സുസ്ഥിര നഗര വികസന കമ്പനി മസ്ദര്‍ സിറ്റി സ്വയംനിയന്ത്രിത വാഹനം ഔദ്യോഗികമായി പുറത്തിറക്കി. ഫ്രഞ്ച് കമ്പനിയായ ‘നവ്യ’യുടെ വാഹനമാണ് പുറത്തിറക്കിയത്. ഉദ്ഘാടന ചടങ്ങില്‍ അബൂദബി ഗതാഗത വകുപ്പ്, അബൂദബി പൊലീസ്, ഫ്രഞ്ച് എംബസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പുതുതായി പുറത്തിറക്കിയ വാഹനത്തില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം. എട്ട് സീറ്റുകളുണ്ട്. സമ്പൂര്‍ണ സ്വയംനിയന്ത്രിതമായ ഈ വാഹനം മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. മസ്ദര്‍ സിറ്റിയിലെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിന്ന് മുഖ്യ കെട്ടിടത്തിലേക്ക് ഈ വാഹനം ഉടന്‍ ഗതാഗതം ആരംഭിക്കും. മസ്ദര്‍ സിറ്റിക്ക് നേരത്തെ തന്നെ സ്വയം നിയന്ത്രിയ പേഴ്സനല്‍ റാപിഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.