
അബുദാബി: അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡിന് കുറുകെ കടന്ന് അപകടം ക്ഷണിച്ചുവരുത്തരുതെന്ന് അബുദാബി പൊലീസ്. ഇത്തരം അപകടങ്ങളുടെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ കാണിച്ചാണ് പൊലീസ് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്.
സീബ്രാ ക്രോസിങ്ങിലൂടെ യാത്രക്കാരെ റോഡിന് കുറുകെ കടക്കാന്‍ അനുവദിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ടാകുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. ഇങ്ങനെ അപകടമുണ്ടാക്കുന്ന ഡ്രൈവര്‍ക്ക് ഇരട്ടി ശിക്ഷയുണ്ടാകും. 1000 ദിര്‍ഹം പിഴയ്ക്കുപുറമെ 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.