
അബുദാബി: കാല്‍നടയാത്രക്കാരെ പരിഗണിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. കാല്‍നടയാത്രക്കാരെ പരിഗണിക്കാതെ വാഹനമോടിച്ചാലുണ്ടാവുന്ന ഗുരുതരമായ അവസ്ഥകള്‍ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സഹിതം ട്വിറ്ററിലൂടെയാണ് അബുദാബി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരക്കുള്ള ഹൈവേയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന സൈക്കിള്‍ സവാരിക്കാരന്റെയും കാല്‍നടയാത്രക്കാരന്റെയും അടുത്തേക്ക് തിടുക്കത്തില്‍ പാഞ്ഞെത്തുന്ന വാഹനത്തിന്റെ വീഡിയോ ആണ് പോലീസ് പങ്ക് വെച്ചത്.
അബുദാബിയിലെ ഒരു നിരത്തില്‍ പോലീസിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണിത്. ആളുകള്‍ റോഡ് മുറിച്ച് കടക്കുന്ന സമയത്ത് തന്നെ വാഹനവും കടക്കാന്‍ ശ്രമിച്ചാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.