Currency

കുവൈത്തില്‍ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് നിയമനിര്‍മാണം കൊണ്ടുവന്നേക്കും

സ്വന്തം ലേഖകന്‍Thursday, October 25, 2018 11:50 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് നിയമനിര്‍മാണം കൊണ്ടുവന്നേക്കും. ഇത് സംബന്ധിച്ച കരട് നിര്‍ദേശം കഴിഞ്ഞ ദിവസം കാബിനറ്റ് യോഗം ചര്‍ച്ച ചെയ്തു. സ്വകാര്യ കമ്പനികളില്‍ നിര്‍ബന്ധമായും നിയമിക്കേണ്ട കുവൈത്തികളുടെ എണ്ണം വര്‍ധിപ്പിക്കാനും ചില തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനുമാണ് ശിപാര്‍ശ.

പുതുതായി പഠിച്ചിറങ്ങുന്ന യുവാക്കള്‍ക്ക്കൂടി തൊഴില്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നിയമ നിര്‍മാണത്തെ കുറിച്ച് ആലോചിക്കുന്നത്. നിലവില്‍ 13500 സ്വദേശികള്‍ തൊഴിലിനായി സിവില്‍ സര്‍വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും പൊതുമേഖലയില്‍ ജോലി നല്‍കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യമാണ് സ്വകാര്യ മേഖലയിലേക്ക് കൂടി സ്വദേശി വല്‍ക്കരണം വ്യാപിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.

പൊതുമേഖലയില്‍ ഒഴിവാക്കാന്‍ കഴിയുന്ന എല്ലാ തസ്തികകളില്‍നിന്നും വിദേശികളെ മാറ്റുകയെന്ന നയം സര്‍ക്കാര്‍ നേരത്തെ തന്നെ കൈക്കൊണ്ടിട്ടുണ്ട്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x