Currency

സൗദിയില്‍ വിരലടയാളം രേഖപ്പെടുത്താത്തവര്‍ക്ക് ജവാസാത്തിന്റെ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ ലഭ്യമാവില്ല

സ്വന്തം ലേഖകന്‍Thursday, October 25, 2018 11:54 am

റിയാദ്: സൗദിയില്‍ വിരലടയാളം രേഖപ്പെടുത്താത്തവര്‍ക്ക് ജവാസാത്തിന്റെ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. എത്രയും വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കണെമന്നും പാസ്‌പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു.

സുരക്ഷയുടെ ഭാഗമായാണ് സൗദിയില്‍ ജവാസാത്ത് രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ വിരലടയാളം ശേഖരിച്ച് വെക്കുന്നത്. വിരലടയാളം രേഖപ്പെടുത്താത്തവരുടെ കമ്പ്യൂട്ടര്‍ സേവനം നിര്‍ത്തലാക്കുമെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നല്‍കിയത്. ഇനിയും വിരലടയാളം നല്‍കിയിട്ടില്ലാത്ത വിദേശികളോടും ആറ് വയസ്സിനു മുകളിലുള്ള അവരുടെ ആശ്രിതരോടും എത്രയും വേഗം വിരലടയാളം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ മേഖലകളിലെ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ വിരലടയാളം നല്‍കുന്നതിന് സൗകര്യമുണ്ട്. നൂതനമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പാസ്‌പോര്‍ട്ട് വകുപ്പ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x