Currency

ദുബായില്‍ നിന്ന് അബുദാബിയിലേക്ക് 12 മിനിറ്റ് മാത്രം; ഹൈപ്പര്‍ ലൂപ്പ് നിര്‍മ്മാണം അടുത്തവര്‍ഷം

സ്വന്തം ലേഖകന്‍Friday, October 26, 2018 11:16 am

അബുദാബി: മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചാര സൗകര്യമൊരുക്കുന്നു അബുദാബി-ദുബായ് ഹൈപ്പര്‍ ലൂപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ യാത്രചെയ്യാന്‍ കഴിയുന്ന ഹൈപ്പര്‍ലൂപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ 12 മിനിറ്റ് കൊണ്ട് അബുദാബിയില്‍ നിന്നു ദുബായിലെത്താന്‍ കഴിയും. അല്‍ഐനിനും അബുദാബിക്കുമിടയിലും ഹൈപ്പര്‍ ലൂപ്പിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.

യുഎഇ തലസ്ഥാനമായ അബുദാബിയില്‍നിന്നു ദുബായിലെ എക്‌സ്‌പോ വേദിക്ക് സമീപം വരെയാണ് ഹൈപ്പര്‍ ലൂപ്പ് നിര്‍മ്മിക്കുന്നത്. ഏപ്രിലില്‍ ഇതിനുള്ള ധാരണാപത്രം ഒപ്പിവെച്ചിരുന്നു. പാതയുടെ അന്തിമ രൂപരേഖയായിട്ടില്ല. വായുരഹിതമായ കുഴലില്‍ പ്രത്യേക മോട്ടോര്‍ ഉപയോഗിച്ച് കാന്തികശക്തി ഉപയോഗിച്ച് ക്യാബിനെ അതിവേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കുന്ന സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. ലോകത്ത് ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കരുതുന്ന സാങ്കേതികവിദ്യയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x