Currency

സൗദിയില്‍ ശക്തമായ മഴ തുടരുന്നു; നാല് മരണം

സ്വന്തം ലേഖകന്‍Saturday, October 27, 2018 2:43 pm

റിയാദ്: സൗദിയില്‍ ശക്തമായ മഴ തുടരുന്നു. ഏതാനും ദിവസങ്ങളായി സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തബൂക്ക്, അല്‍ബഹ, ഹയില്‍, തായിഫ്, മക്ക എന്നിവിടങ്ങളിലാണ് ഇടിയോടുകൂടിയ മഴ. ശക്തമായ മഴ മൂലം രണ്ട് ദിവസത്തിനിടെ നാല് പേര്‍ മരിച്ചു. മലവെള്ളപ്പാച്ചിലും മഞ്ഞുവീഴ്ചയും മൂലം പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

പല സ്ഥലങ്ങളിലും ആലിപ്പഴ വര്‍ഷത്തോടെയാണ് മഴ. തായിഫില്‍ ശക്തമായ ആലിപ്പഴ വര്‍ഷം കാരണം റോഡുകളില്‍ മഞ്ഞു കൂനകള്‍ മൂടി ഗതാഗതം തടസ്സപ്പെട്ടു. തബൂക്കിലെ മരുഭൂമിയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒട്ടകങ്ങള്‍ ഒലിച്ചുപോയി.

പല പ്രവിശ്യകളിലും വരും ദിവസങ്ങളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. മഴക്കെടുതികളില്‍ പെട്ട് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x