Currency

സൗദിയില്‍ വരാനിരിക്കുന്നത് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Sunday, October 28, 2018 10:30 am

റിയാദ്: സൗദിയില്‍ വരാനിരിക്കുന്നത് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദേശം നല്‍കി.

റിയാദ് ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഈ ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വരാനിരിക്കുന്ന മഴയുടെ തോത് ഊഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. മഴ ഏറ്റവും ശക്തി പ്രാപിക്കുക ഈ ആഴ്ച്ച മധ്യത്തോടെയായിരിക്കും.

രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളിലും റിയാദിലുമായിരിക്കും മഴ ഏറ്റവും ശക്തമാകുക. ഇതോടൊപ്പം താപനിലയിലും മാറ്റം വരും. മക്ക, മദീന, ഹായില്‍, അല്‍ ഖസീം, പ്രവിശ്യകളിലും ദക്ഷിണ പശ്ചിമ ഹൈറേഞ്ചുകളിലും ഈ ആഴ്ച്ച ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥ പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉപമേധാവി ഡോ. അയ്മന്‍ ഗുലാം പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിവില്‍ ഡിഫെന്‍സ് മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x