Currency

യുഎഇയില്‍ നവംബര്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, October 30, 2018 12:36 pm

അബുദാബി: യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും നവംബറില്‍. സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹത്തില്‍ നിന്ന് 2.57 ദിര്‍ഹമായി കുറയും. സ്‌പെഷ്യല്‍ 95ന് 2.50 ദിര്‍ഹത്തില്‍ നിന്ന് 2.46 ദിര്‍ഹമായും വില കുറയും.

ഡീസല്‍ വിലയിലും കുറവുണ്ട്. ഒക്ടോബറില്‍ 2.87 ദിര്‍ഹമായിരുന്ന സ്ഥാനത്ത് നിന്ന് 2.76 ദിര്‍ഹമായിരിക്കും നവംബറിലെ ഡീസല്‍ വില.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x