
കുവൈത്ത് സിറ്റി: ജെറ്റ് എയര്‍വെയ്സില്‍ ഇന്നു മുതല്‍ നവംബര്‍ അഞ്ചു വരെ എടുക്കുന്ന ടിക്കറ്റിനു 30% നിരക്ക് ഇളവ് പ്രഖ്യാപിച്ചു. കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കും മുംബൈ, ഡല്‍ഹി വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും സിംഗിള്‍/റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഇളവു ബാധകമായിരിക്കും.
ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളിലും ഇളവു ലഭിക്കും. ജെറ്റ് എയവെയ്സ് ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ്, ട്രാവല്‍ ഏജന്‍സി വഴി ബുക്ക് ചെയ്യുന്നവര്‍ക്കും ഇളവു ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.