Currency

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മഴക്കെടുതി; പതിനാല് മരണം

സ്വന്തം ലേഖകന്‍Wednesday, October 31, 2018 10:47 am

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട മൂന്നൂറ് പേരെ രക്ഷപ്പെടുത്തി. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ശേഷം കാലാവസ്ഥ തണുപ്പ് കാലത്തിന് വഴിമാറും.

കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. മലയോര മേഖലയില്‍ മഴ തിമര്‍ത്ത് പെയ്തു. കുത്തിയൊലിച്ചെത്തിയ മലവെളളപ്പാച്ചിലില്‍ മക്കയടക്കം നിരവധി മേഖലയില്‍ ജനങ്ങള്‍ ഒറ്റപ്പെട്ടു.

സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റാണ് മരിച്ചവരുടേയും രക്ഷപ്പെടുത്തിയവരുടേയും കണക്ക് പുറത്ത് വിട്ടത്. ഇന്നും നാളെയും രാത്രിയില്‍ മഴ ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമാകും. തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ തണുപ്പു കാലത്തിലേക്ക് രാജ്യം പ്രവേശിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x