
റിയാദ്: സൗദിയില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ ഉണ്ടായ പ്രളയത്തില്‍ 14 പേര്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പലരും ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. മക്കയ്ക്ക് അടുത്ത് അല്‍ ഷാമിയ പ്രദേശത്തു തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ ഏതാനം വാഹനങ്ങള്‍ ഒലിച്ചുപോകുകയും റോഡുകള്‍ തകരുകയും ചെയ്തു. ചില സ്ഥലങ്ങളില്‍ വൈദ്യുതിയും മുടങ്ങി.
വ്യഴാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.