Currency

അബുദാബിയില്‍ ഗതാഗത വിഭാഗത്തിന്റെ 96% സേവനങ്ങളും ഡിജിറ്റല്‍

സ്വന്തം ലേഖകന്‍Thursday, November 1, 2018 3:41 pm

അബുദാബി: സ്മാര്‍ട് ഗവണ്‍മെന്റിനു പിന്തുണ പ്രഖ്യാപിച്ചു 96 ശതമാനം സേവനങ്ങളും ഡിജിറ്റലാക്കിയതായി ഗതാഗത വിഭാഗം അറിയിച്ചു. വൈകാതെ ശേഷിച്ച സേവനങ്ങളും ഓണ്‍ലൈനാക്കി മാറ്റും. ഉപയോക്താക്കള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള സേവനം ലഭ്യമാക്കി പൊതുജനസംതൃപ്തി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നു ഗതാഗത വിഭാഗം അണ്ടര്‍ സെക്രട്ടറി ഖല്‍ഫാന്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയി പറഞ്ഞു.

സ്‌കൂള്‍ ബസ് ഓപറേറ്റര്‍ പെര്‍മിറ്റ്, ഭൂഗര്‍ഭ പാര്‍ക്കിങ് അനുമതി, റസിഡന്റ് പാര്‍ക്കിങ് പെര്‍മിറ്റ്, വാണിജ്യ നിയമലംഘനം, സ്വകാര്യ പാര്‍ക്കിങ്, നടപ്പാത, തുറസായ സ്ഥലത്തിന്‍ന്റെ ഉപയോഗം, പരസ്യ ക്യാംപെയ്ന്‍, പാര്‍ക്കിങ് റദ്ദാക്കല്‍, വാലെ പാര്‍ക്കിങ് അനുമതി, സ്വകാര്യ സ്ഥലത്തെ പാര്‍ക്കിങ്, പാര്‍ക്കിങ് ഷേഡ് സ്ഥാപിക്കാനുള്ള അനുമതി, നിര്‍മാണസ്ഥലത്തെ പാര്‍ക്കിങ് റിസര്‍വേഷന്‍ തുടങ്ങി 15 ഇന സേവനങ്ങളാണ് ഏറ്റവും ഒടുവില്‍ ഡിജിറ്റലാക്കിയത്.

96 ശതമാനം സേവനങ്ങളും ഓണ്‍ലൈനായതോടെ ജനങ്ങള്‍ക്കു ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും 24 മണിക്കൂറും സേവനം ലഭ്യമാക്കാമെന്നു ഗതാഗത വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x