
റിയാദ്: സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതു ലേബര്‍ ഓഫിസിലാണെന്നും പരിഹരിക്കപ്പെടാത്തവ മാത്രം കോടതിയിലേക്കു മാറ്റിയാല്‍ മതിയെന്നും നിര്‍ദേശം. കോടതിയിലെ കേസുകളുടെ ആധിക്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.
ഇതനുസരിച്ചു കോടതിയില്‍ നേരിട്ടു തൊഴില്‍ തര്‍ക്ക പരാതി സ്വീകരിക്കില്ല. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. തൊഴില്‍ കേസുകളില്‍ അനുരഞ്ജനത്തിനാണു ലേബര്‍ ഓഫിസുകള്‍ ശ്രമിക്കുക. പരിഹരിക്കാത്തവ മാത്രം ലേബര്‍ കോടതിയിലേക്കു മാറ്റും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.