Currency

സൗദിയില്‍ മഴ ശക്തം; റോഡുകള്‍ ഒലിച്ചു പോയി, കനത്ത നാശ നഷ്ടം

സ്വന്തം ലേഖകന്‍Friday, November 2, 2018 3:23 pm

റിയാദ്: തണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ തുടരുന്നു. മഴ തുടര്‍ന്നേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. വിവിധ പ്രദേശങ്ങളില്‍ മഴ മൂലം അഞ്ചു വയസ്സുള്ള കുട്ടിയുള്‍പെടെ പതിനഞ്ചു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മദീനയില്‍ പ്രളയത്തില്‍ വ്യാപക നഷ്ടങ്ങളാണുണ്ടായത്. ആറു റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നു. പ്രളയത്തില്‍ കുടുങ്ങിയ 67 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഖുലൈസിലെ വാദി സിതാറയില്‍ പ്രളയത്തില്‍ കുടുങ്ങിയ പത്തു പേരെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും അടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്.

തായിഫില്‍ അല്‍ഹദ റോഡ് മുന്‍കരുതലെന്നോണം സുരക്ഷാ വകുപ്പുകള്‍ അടച്ചു. ഇന്നലെ രാവിലെയാണ് റോഡ് അടച്ചത്. കനത്ത മഴയും മലയിടിച്ചിലും കാരണമാണ് തായിഫ്, മക്ക അല്‍കര്‍ (അല്‍ഹദ) റോഡ് അടച്ചത്. ഞായറാഴ്ച്ച വരെ രാജ്യത്തിന്റെ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x