Currency

കുവൈറ്റില്‍ നിന്ന് 3672 ഇന്ത്യക്കാരെ നാടുകടത്തി

സ്വന്തം ലേഖകന്‍Sunday, November 4, 2018 11:23 am

കുവൈറ്റ് സിറ്റി: ഈ വര്‍ഷം ഇതുവരെ കുവൈറ്റില്‍ നിന്ന് 15,391 വിദേശികളെ നാടുകടത്തിയെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 1932 വിദേശികളെയാണ് വിവിധ കാരണങ്ങള്‍ കൊണ്ട് രാജ്യത്ത് നിന്ന് നാടുകടത്തിയത്. ഈ വര്‍ഷം നാടുകടത്തപ്പെട്ടവരില്‍ 3672 പേരും ഇന്ത്യക്കാരാണ്. ഒക്ടോബറില്‍ മാത്രം 428 ഇന്ത്യക്കാരെ നാടുകടത്തി.

വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായവര്‍ക്ക് പുറമെ കേസുകളില്‍ ശിക്ഷ അനുഭവിച്ചശേഷം നാടുകടത്താന്‍ കോടതി ഉത്തരവിട്ടിരുന്നവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിനായി ഔഖാഫ് മന്ത്രി അധ്യക്ഷനായ സമിതി രൂപീകരിക്കാനും കുവൈറ്റ് തീരുമാനിച്ചിട്ടുണ്ട്. നീതിന്യായം, ഔഖാഫ്, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, വാര്‍ത്താവിതരണം എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികളായിരിക്കും ഈ സമിതിയില്‍ അംഗങ്ങളാവുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x