Currency

കുവൈത്ത് സ്‌കൂളില്‍ അവ്ന്‍ നിരോധിച്ചു

സ്വന്തം ലേഖകന്‍Monday, November 5, 2018 12:31 pm

കുവൈത്ത് സിറ്റി: സ്‌കൂള്‍ കഫ്റ്റീരിയകളില്‍ മൈക്രൊവേവ് അവ്ന്‍ നിരോധിച്ചു. തണുത്ത ഭക്ഷണം ചൂടാക്കി നല്‍കുന്നതിന് ഈ സംവിധാനം ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഭക്ഷ്യ-പോഷകാഹാര വിഭാഗം ഡയറക്ടര്‍ സൗദ് അല്‍ ജലാല്‍ അറിയിച്ചു. തലേദിവസത്തെ ഭക്ഷണമാണ് ഇങ്ങനെ ചൂടാക്കി നല്‍കുന്നത്.

അതത് ദിവസത്തെ ഭക്ഷണം വില്‍ക്കുന്നതിന് മാത്രമാണ് അനുമതിയുള്ളത്. കഫ്റ്റീരിയകളില്‍ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന കാര്യം സ്‌കൂള്‍ ഭരണവിഭാഗം ഉറപ്പുവരുത്തണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x