
കുവൈത്ത് സിറ്റി: മിന അബ്ദുല്ലയില്‍ ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി. കൊല്ലം സ്വദേശി സുമിത് എബ്രഹാം (38) ആണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ അഞ്ചുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്. മുത്തുകുമാര്‍ ശിവസ്വാമി, ബാലമുരുഗന്‍ പനീര്‍സെല്‍വ, ജമാലുദ്ദീന്‍ അന്‍സാരി, മാരിമുത്തു വടിവേലു, മുഹമ്മദ് ഖമറുദ്ദീന്‍ എന്നിവര്‍ക്കാണ് പരിക്ക്.
സുമിത്തിന്റെ ഭാര്യ: സുമി (സെന്‍ട്രല്‍ പോയന്റ് ജീവനക്കാരി). മകള്‍: സ്‌റ്റെഫി. പരിക്കേറ്റവര്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.