
കുവൈത്ത് സിറ്റി: കുവൈത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ പെയ്തു. തിങ്കളാഴ്ച പരക്കെ പെയ്ത മഴയില്‍ പലയിടത്തും റോഡില്‍ വെള്ളക്കെട്ട് രൂപം കൊണ്ടു. ഗതാഗത വകുപ്പ്, മുനിസിപ്പല്‍ ജീവനക്കാരുടെ കഠിന പ്രയത്നം മൂലം അധികം വൈകാതെ വെള്ളമൊഴിവാക്കാനായി. റോഡില്‍ വെള്ളം കെട്ടിനിന്നതുകൊണ്ട് വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങിയപ്പോള്‍ കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.
അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയില്‍ ഇടിമിന്നലിനൊപ്പം ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് അഗ്നിശമന വിഭാഗം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. അടിയന്തരാവശ്യങ്ങള്‍ക്ക് 112 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.