
റിയാദ്: സൗദിയില്‍ വൈദ്യുതി ബില്ല് ഇനി യഥാര്‍ത്ഥ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം. വരുന്ന ജനുവരി ഒന്നു മുതല്‍ യഥാര്‍ത്ഥ ഉപഭോക്താവിന്റെ പേരില്‍ വൈദ്യുതി ബില്ല് നല്‍കാനാണ് സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ തീരുമാനം. ഇതിനു മുന്നോടിയായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുതുക്കാനുള്ള പദ്ധതിക്ക് സൗദി തുടക്കം കുറിച്ചു.
നിലവില്‍ കെട്ടിട ഉടമകളുടെ പേരിലാണ് വൈദ്യുതി ബില്ല് വിതരണം ചെയ്യുന്നത്. ഇതിനു പകരം വാടകക്കാര്‍ അടക്കമുള്ള യഥാര്‍ത്ഥ ഉപഭോക്താക്കളുടെ പേരില്‍ ബില്ല് നല്‍കാനാണ് പുതിയ തീരുമാനം. മൂന്നു ഘട്ടമായാണ് ഇത് നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുതുക്കുകയാണ് ചെയ്യുന്നത്. ഇത് ഈ മാസം അവസാനം വരെ തുടരും.
അടുത്ത ഘട്ടത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുതുക്കുന്ന സേവനം ഔദ്യോഗികമായി നടപ്പിലാക്കും. ഇത് ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെ തുടരും. മൂന്നാം ഘട്ടം ജനുവരി ഒന്നിനാണ് ആരംഭിക്കുക. ജനുവരി ഒന്നുമുതല്‍ ആദ്യ ബില്ല് അടയ്‌ക്കേണ്ട സമയത്തിന് മുന്‍പായി വിവരങ്ങള്‍ പുതുക്കാത്ത ഉപഭോക്താക്കള്‍ക്ക് വൈദ്യതി സേവനം വിലക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.