
കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങളിലെ ഒട്ടേറെ വ്യാജ അക്കൗണ്ടുകള്‍ ആഭ്യന്തരമന്ത്രാലയത്തിലെ സൈബര്‍ ക്രൈം വിഭാഗം അടച്ചുപൂട്ടി. വ്യാജ സന്ദേശങ്ങളും മറ്റും പ്രചരിപ്പിച്ച് ദേശീയ ഐക്യത്തിന് വിഘാതമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ച ട്വിറ്റര്‍ അക്കൗണ്ടുകളും മറ്റുമാണ് മരവിപ്പിച്ചത്. കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം വരെ തടവും 3000 മുതല്‍ 10000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ. ചില അക്കൗണ്ട് ഉടമകളെ പിടികൂടി നിയമനടപടികള്‍ക്ക് വിധേയമാക്കിയിട്ടുമുണ്ട്.
രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയവയില്‍ ഉള്‍പ്പെടും. ഈ വര്‍ഷം ജനുവരിക്ക് ശേഷം സൈബര്‍ ക്രൈം വിഭാഗം രണ്ടായിരം കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ബ്ലാക്‌മെയില്‍, അപകീര്‍ത്തി, ആള്‍മാറാട്ടം തുടങ്ങിയവ അവയില്‍ ഉള്‍പ്പെടും. രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 30 ലക്ഷം വരും. ട്വിറ്റര്‍ അക്കൗണ്ട് മാത്രം 10 ലക്ഷമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.