
റിയാദ്: സൗദിയില്‍ നഗരസഭാ സേവനങ്ങള്‍ക്കായി ഇ-ബലദിയ പോര്‍ട്ടല്‍ തുറന്നു. മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ലത്തീഫ് ആലുഷെയ്ഖാണ് പോര്‍ട്ടല്‍ ഔപചാരികമായി തുറന്നത്. നഗരസഭാ മേഖലയിലെ ഡിജിറ്റര്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ സേവനം.
അന്‍പതിലേറെ സേവനങ്ങള്‍ പുതിയ ഇ-ബലദിയ പ്ലാറ്റ്ഫോം വഴി ലഭ്യമാകും. ഇ-ഗവണ്‍മെന്റ് പ്രോഗ്രാമുമായി (യസ്സിര്‍) സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.