Currency

കനത്ത മഴ; കുവൈത്തില്‍ പല പ്രദേശങ്ങളും വെള്ളത്തില്‍

സ്വന്തം ലേഖകന്‍Saturday, November 10, 2018 1:30 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിലായി. മംഗഫ്, ഫഹാഹീല്‍, അഹമ്മദി തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിലും വെള്ളം പൊങ്ങിയത് കാരണം ജനജീവിതം തടസ്സപ്പെട്ടു. ഫഹാഹീല്‍ മേഖലയില്‍ ഏറെ നേരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. സബാ അല്‍ അഹമ്മദ് മേഖലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏതാനും പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളിയാഴ്ച സന്ധ്യയോടെയാണ് മഴ കനത്തത്.

സാമൂഹിക മന്ത്രാലയത്തിന് കീഴിലെ ഹാളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പല റോഡുകളും അടച്ചിട്ടു. ചിലയിടങ്ങളില്‍ നിയന്ത്രണം പൊലീസിന് പുറമെ നാഷണല്‍ ഗാര്‍ഡ് ഏറ്റെടുത്തു. റോഡുകള്‍ കുത്തിയൊലിച്ച അവസ്ഥയുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x