
അബുദാബി: മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ അനാവശ്യമായി ഹസാര്‍ഡ് ലൈറ്റ് ഇട്ടു വാഹനമോടിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും നാലു ബ്ലാക് പോയിന്റും ശിക്ഷ നല്‍കുമെന്ന് അബുദാബി പൊലീസ്. മറ്റു യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നതിനും അപകടത്തിനും ഇതിടയാക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
അപകടമുണ്ടാവുകയോ പെട്ടന്ന് വാഹനം നിര്‍ത്തേണ്ടിവരികയോ ചെയ്താല്‍ റോഡ് സൈഡില്‍ നിര്‍ത്തിയിടുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഹസാര്‍ഡ് ലൈറ്റ് ഇടാന്‍ പാടുള്ളൂവെന്നും വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.