Currency

തൊഴില്‍ വീസ വ്യവസ്ഥ ലഘൂകരിച്ച് സൗദി

സ്വന്തം ലേഖകന്‍Monday, November 12, 2018 12:51 pm

റിയാദ്: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു തൊഴില്‍ വീസകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ലഘൂകരിച്ചതായി റിപ്പോര്‍ട്ട്. വീസ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍പായി സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തൊഴിലവസരങ്ങളെ കുറിച്ച് നാഷനല്‍ ലേബര്‍ ഗേറ്റ്വേ (താഖാത്ത്) പോര്‍ട്ടലില്‍ നിശ്ചിതകാലം പരസ്യം ചെയ്തിരിക്കണമെന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്.

ഇനി മുതല്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി നേരിട്ട് വീസ അപേക്ഷ സമര്‍പ്പിക്കാം. പരസ്യപ്പെടുത്തിയിട്ടും യോഗ്യരായ സൗദികള്‍ മുന്നോട്ടു വരാത്തതിനാലാണു പുതിയ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x