Currency

വിമാനയാത്രയ്ക്ക് ഇനി വീട്ടില്‍ നിന്ന് തന്നെ ലഗേജ് ചെക്കിന്‍ ചെയ്യാം

സ്വന്തം ലേഖകന്‍Monday, November 12, 2018 1:24 pm

ദുബായ്: വിമാനയാത്രയ്ക്ക് ഇനി വീട്ടില്‍ നിന്ന് തന്നെ ലഗേജ് ചെക്കിന്‍ ചെയ്യാം. തിരക്കേറിയ ഡിസംബര്‍ മാസം കണക്കിലെടുത്താണ് എമിറേറ്റ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാകും ഈ സംവിധാനം. വെബ്‌സൈറ്റിലൂടെ ഈ സൗകര്യത്തിനായി ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ബുക്ക് ചെയ്യുന്നവരുടെ വീട്ടില്‍ ഏജന്റ് എത്തുകയും വിമാനത്താവളത്തില്‍ നടത്തേണ്ട ചെക്കിന്‍ തുടങ്ങിയ കാര്യങ്ങള്‍ വീട്ടില്‍ വെച്ചു തന്നെ നടത്തുകയും ചെയ്യും.

ബോഡിങ് പാസും ഇവര്‍ നിങ്ങള്‍ക്ക് നല്‍കും. ഇതോടൊപ്പം ലഗേജിന്റെ ഭാരം നോക്കുകയും അധികം ഉള്ളതിന് പണം ശേഖരിക്കുകയും ചെയ്യും. ലഗേജുകള്‍ ഇവര്‍ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചു നല്‍കും. യാത്രക്കാരന്‍ നേരെ പാസ്‌പോര്‍ട്ട് കണ്‍ട്രോളില്‍ ഹാജരായാല്‍ മതിയാകും. ഈ സൗകര്യം വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനും സഹായിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x