Currency

യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, November 13, 2018 1:10 pm

അബുദാബി: നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നവംബര്‍ 18നാണ് ബാങ്കുകള്‍ക്ക് പൊതുഅവധി നല്‍കിയിരിക്കുന്നത്. യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 18ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

പിറ്റേ ദിവസം മുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടരും. നേരത്തെ നവംബര്‍ 20നാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതനുസരിച്ച് അവധി ദിനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. അറബി മാസമായ റബീഉല്‍ അവ്വലിലെ 12-ാം തീയ്യതിയാണ് നബിദിനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x