
കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ അധികൃതര്‍ കുവൈത്ത് ടെലിവിഷന്‍ വഴി നല്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സന്നദ്ധമാകണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.