
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ യാത്രചെയ്ത 60 ലക്ഷം യാത്രക്കാരില്‍ പത്തു ലക്ഷം പേരും ഇന്ത്യക്കാരാണെന്ന് ഗതാഗത വിഭാഗം അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനമാണു വര്‍ധന.
നാലര ലക്ഷം പേരുമായി യുകെയാണ് രണ്ടാമത്. ഈ കാലയളവില്‍ മൂന്നര ലക്ഷം ഓസ്ട്രേലിയക്കാരും അബുദാബിയിലെത്തി. അബുദാബിയിലെത്തിയ സൗദി സ്വദേശികളുടെ എണ്ണത്തിലും ആറു ശതമാനം വര്‍ധനയുണ്ട്. 740 വിമാനങ്ങളിലായി 140,000 ടണ്‍ ചരക്കുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി അബുദാബിയില്‍നിന്ന് കയറ്റി അയച്ചു. മേഖലയില്‍ ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തുന്ന വിമാനത്താവളങ്ങളിലൊന്നായി അബുദാബി മാറിയതായി അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.