
അബുദാബി: ഇന്‍ഷുറന്‍സ് സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ യുഎഇയില്‍ പ്രത്യേക പരിഹാരസമിതികള്‍ സ്ഥാപിക്കുമെന്ന് ഇന്‍ഷുറന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഇബ്രാഹീം അല്‍സആബി അറിയിച്ചു. കേസുകള്‍ പരിഹരിക്കാന്‍ എമിറേറ്റ് അടിസ്ഥാനത്തിലായിരിക്കും സമിതികള്‍ രൂപീകരിക്കുക.
പരാതികള്‍ പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളിലായി മൂന്നു സമിതികള്‍ ഈ വര്‍ഷം തന്നെ രൂപീകരിക്കും. ഇന്‍ഷുറന്‍സ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ഇന്‍ഷുറന്‍സ് അതോറിറ്റി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.