
കുവൈത്ത്: കുവൈത്ത് രാജ്യാന്തര പുസ്തകമേളക്ക് തുടക്കമായി. രാജ്യാന്തര പ്രദര്‍ശന ഹാളില്‍ 10 ദിവസം നീളുന്ന മേളയില്‍ 26 രാജ്യങ്ങളില്‍നിന്ന് 775 പ്രസാധകരുടെ 87,246 പുസ്തകങ്ങള്‍ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരുടെ 948 പുസ്തകങ്ങള്‍ക്ക് മേളയില്‍ നിരോധനമുള്ളതായി കുവൈത്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച പുസ്തകമേളയോട് അനുബന്ധിച്ചാണ് ആയിരത്തോളം പുസ്തകങ്ങള്‍ കുവൈത്ത് കരിമ്പട്ടികയില്‍പ്പെടുത്തിയത്.
ലോകപ്രശസ്ത എഴുത്തുകാരുടെ വിഖ്യാതമായ 4000 പുസ്തകങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈത്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അധാര്‍മ്മികത, ദേശീയ സുരക്ഷ, ഇസ്ലാമിനെയോ കുവൈത്തിലെ നീതിന്യായവ്യവസ്ഥയെയോ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സെന്‍സര്‍ഷിപ്പ് കമ്മിറ്റി പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നത്. 2006-ലെ കുവൈത്ത് പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍സ് നിയമപ്രകാരമാണ് സെന്‍സര്‍ഷിപ്പ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.