Currency

മഴക്കെടുതി: വിസ പുതുക്കാത്തവര്‍ പിഴയടക്കേണ്ടതില്ലെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Sunday, November 18, 2018 6:25 pm

കുവൈത്ത് സിറ്റി: മഴക്കെടുതിയുടെ സമയത്ത് വിസ പുതുക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ പിഴത്തുക അടക്കേണ്ടതില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഈ കാലയളവ് വരെയുളളവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യത്തിന്റെ നേട്ടം ലഭിക്കുക.

മഴക്കെടുതിയുടെ സമയത്ത് വിസ കാലാവധി അവസാനിച്ച പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിനും പിഴ അടക്കേണ്ടതില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. നേപ്പാള്‍, ബംഗ്ലാദേശി സ്വദേശികള്‍ക്ക് വിസ പുതുക്കാന്‍ വിരലടയാളം നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x