Currency

യുഎഇയിലുളളവര്‍ക്ക് എയര്‍ ഇന്ത്യയില്‍ പണമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം

സ്വന്തം ലേഖകന്‍Wednesday, November 21, 2018 12:56 pm

അബുദാബി: യുഎഇയിലുളള വിമാന യാത്രക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പണം നല്‍കാതെ ടിക്കറ്റ് ബുക് ചെയ്യാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇ എക്‌സ്ചേഞ്ചിന്റെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ടിക്കറ്റ് ബുക്കിങ്ങിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരു കോള്‍ സെന്റര്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ ഈ നമ്പറില്‍ വിളിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. +9716-5970303 എന്നതാണ് കോള്‍ സെന്റര്‍ നമ്പര്‍. ഇതില്‍ വിളിച്ച് യുഎഇയില്‍ എവിടെ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

യുഎഇ എക്‌സ്ചേഞ്ചിന്റെ 150 ഓളം ഔട്ട്ലെറ്റുകളില്‍ എവിടെ നിന്നും ടിക്കറ്റ് പിന്നീട് പണം നല്‍കി വാങ്ങാം. വിമാനം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ടിക്കറ്റുകള്‍ കൈപ്പറ്റിയിരിക്കണം എന്നതാണ് പുതിയ നിര്‍ദ്ദേശം. പരീക്ഷണ അടിസ്ഥാനത്തിലാണ് യുഎഇയില്‍ ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x