Currency

കുതിരകളെ കൊന്നൊടുക്കാനുള്ള തീരുമാനം; യുഎസിൽ സർക്കാറിനെതിരെ വൻ പ്രതിഷേധം

സ്വന്തം ലേഖകൻMonday, September 19, 2016 6:01 pm

ന്യൂയോർക്ക്: ഫെഡറല്‍ ഗവണ്‍മെന്റ് ഫെസിലിറ്റികളില്‍ കഴിയുന്ന 45,000 കുതിരകളെ കൊല്ലാനുള്ള യുഎസ് സർക്കാറിന്റെ തീരുമാനത്തിനെതിരെ വൻ പ്രതിഷേധം. കുതിരകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ഇവയെ തീറ്റി പോറ്റുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് നാഷനല്‍ വൈല്‍ഡ് ഹോഴ്സ് ആന്റ് ബറൊ അഡ്വൈസറി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് സംയുക്തമായാണ് ഈ തീരുമാനം കൈക്കൊണ്ടിരുന്നത്.

നിലവിൽ 67,000 കുതിരകളാണ് കലിഫോര്‍ണിയ, നവേദ തുടങ്ങിയ സ്ഥലങ്ങളില്‍ ഗവ. ഫെസിലിറ്റികളില്‍ കഴിയുന്നത്. കുതിരകളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ  ശക്തമായ പ്രതിഷേധവുമായി ഹുമെന്‍ സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. കുതിരകളെ കൊല്ലുന്നതിനുപകരം, വംശ വര്‍ദ്ധന തടയുന്നതിനുളള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നാണ് ഇവര്‍ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x