
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ അനധിക്യതമായി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളോട് രേഖകള്‍ നിയമാനുസ്യതമാക്കുവാന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. നിയമ ലംഘകര്‍ക്ക് കര്‍ശനമായ ശിക്ഷ ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് പതിനേഴായിരത്തോളം പേര്‍ ക്യത്യമായ രേഖകളില്ലാതെ ഗാര്‍ഹിക ജോലികള്‍ ചെയ്യുന്നുവെന്നാണ് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ വിലയിരുത്തല്‍. ഇവരില്‍ ആറായിരത്തോളം പേര്‍ റസിഡന്റ് പെര്‍മിറ്റുകള്‍ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരാണ്. രേഖകള്‍ പുതുക്കുകയും നിയമാനുസ്യതമാക്കുകയും ചെയ്യാത്ത പക്ഷം കര്‍ശനമായ ശിക്ഷ നേരിടേണ്ടി വരുമെന്നാണ് അതോറിറ്റിയുടെ മുന്നറിയ്പ്പ്. ഗാര്‍ഹിക തൊഴില്‍ നിയമങ്ങളില്‍ അടുത്ത വര്‍ഷം മുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുന്നതിന് മുമ്പ് രേഖകള്‍ നിയമാനുസ്യതമാക്കാനാണ് നിര്‍ദേശം.
നിയമവിധേയരല്ലാതെ കഴിയുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫ്‌ലെക്‌സി പെര്‍മിറ്റ് വിസ അനുവദിക്കുമെന്ന് ഈയിടെ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.