
കുവൈറ്റ് സിറ്റി: കനത്ത മഴ നാശം വിതച്ചുവെങ്കിലും കുവൈറ്റിലെ റോഡുകളില്‍ ഗതാഗതം പുനസ്ഥാപിച്ചതായി കുവൈറ്റ് സിവില്‍ ഡിഫന്‍സ് കമ്മിറ്റി വക്താവ് കേണല്‍ ജമാല്‍ അല്‍ ഫൗദരി അറിയിച്ചു. രാജ്യത്ത് എവിടെയും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്തതായി റിപ്പോര്‍ട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ എല്ലാ റോഡുകളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുവൈറ്റിലെ റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നന്നാണ് അധികൃതര്‍ വിശദീകരണമായി രംഗത്തെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.