
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് സ്വദേശികള്‍ വ്യാപകമായി കൊഴിയുന്നു. വിദേശികളും സ്വദേശികളും തമ്മിലുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് സ്വദേശികള്‍ സ്വകാര്യ മേഖലയെ കൈവിടുന്നത്.
2015 മുതല്‍ 2017 വരെ 11,443 സ്വദേശികളാണ് സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ചത്. സ്വകാര്യ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന വേതനത്തിന് പുറമേ പ്രത്യേക അലവന്‍സ് കൂടി നല്‍കിയാണ് സര്‍ക്കാര്‍ സ്വദേശികളെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി പ്രോത്സാഹിപ്പിക്കുന്നത്.
എന്നാല്‍ നിലവിലെ പ്രവണത ഇതിനെതിരാണെന്നാണ് റിപ്പോര്‍ട്ട്. കുവൈത്തില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന 75 ശതമാനം പേരും സ്വദേശികളാണ്. അതേ സമയം സ്വകാര്യ മേഖലയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.