Currency

ഹൈവേകളില്‍ കാമറ; നിരവധി നിയമ ലംഘനങ്ങള്‍ പിടികൂടി

സ്വന്തം ലേഖകന്‍Saturday, December 1, 2018 3:25 pm

ജിദ്ദ: നഗരത്തിന് പുറത്തെ ഹൈവേകളില്‍ കാമറ സ്ഥാപിച്ച് രണ്ടാഴ്ചക്കിടെ നിരവധിപേര്‍ക്ക് പിഴ. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, കൈകൊണ്ട് മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍, ഭക്ഷണം കഴിച്ച് വാഹനമോടിക്കല്‍ എന്നിവ കാമറകള്‍ പിടിച്ചെടുക്കാറുണ്ട്. നഗരങ്ങളില്‍ തുടങ്ങിയ സംവിധാനമാണ് നവംബര്‍ 18 മുതല്‍ എല്ലാ ഹൈവേകളിലും പ്രാബല്യത്തിലായത്.

റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ എല്ലാ ഹൈവേകളിലും കാമറയുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 150 മുതല്‍ 500 റിയാല്‍വരെയാണ് പിഴ. നേരിട്ട് കണ്ടാല്‍ പിഴയേറും. മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് സംസാരിച്ചാല്‍ 100 മുതല്‍ 900 റിയാല്‍ വരെയാണ് പിഴ. ഇതിന് പിന്നാലെയാണ് നിരവധി പേര്‍ക്ക് പിഴ വീണത്. റിയാദില്‍ മാത്രം അഞ്ഞൂറിലേറെ പേര്‍ക്ക് പിഴ ലഭിച്ചു. പിഴ ലഭിച്ചു തുടങ്ങിയതിന് ശേഷമാണ് പ്രധാന നഗരത്തിന് പുറത്തെ ഹൈവേകളിലും ക്യാമറ സ്ഥാപിച്ച വിവരം പലരും അറിയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x