
വാഷിങ്ടണ്‍: 2014നുശേഷം യു.എസില്‍ രാഷ്ട്രീയ അഭയം തേടിയ ഇന്ത്യക്കാരുടെ എണ്ണം 20,000 കടന്നതായി റിപ്പോര്‍ട്ട്. യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ജൂലൈ വരെ 20,235 ഇന്ത്യക്കാരാണ് യു.എസില്‍ രാഷ്ട്രീയ അഭയത്തിനായി അപേക്ഷ നല്‍കിയത്. 7214 പേരാണ് 2018 ജൂലൈ വരെയുള്ള സമയങ്ങളില്‍ അഭയം തേടിയത്. അതില്‍ 296 പേര്‍ സ്ത്രീകളാണ്.
കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചാബില്‍ നിന്നുള്ള ഇന്ത്യക്കാരുടെ നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എന്ന സംഘടനക്കാണ് വിവരങ്ങള്‍ കൈമാറിയത്. 2014ല്‍ 2306ഉം 2015ല്‍ 96 സ്ത്രീകള്‍ ഉള്‍പ്പെടെ 2971 ഇന്ത്യക്കാരുമാണ് അപേക്ഷ നല്‍കിയത്.
2016 ആയപ്പോഴും അപേക്ഷകരുടെ എണ്ണം വര്‍ധിച്ചു. 123 സ്ത്രീകളുള്‍പ്പെടെ 4088 പേരാണ് ആഭ്യന്തര സുരക്ഷ വകുപ്പിനെ സമീപിച്ചത്. 2017ല്‍ 187 സ്ത്രീകളുള്‍പ്പെടെ 3656 ആളുകളാണ് അപേക്ഷ നല്‍കിയത്. കലാപം, മതവിദ്വേഷം, ദേശീയത, രാഷ്ട്രീയ അഭിപ്രായത്തിലുള്ള ഭിന്നത, സാമൂഹിക സംഘടനകളില്‍ അംഗമാകുക എന്നിവയാല്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് അഭയം നല്‍കാന്‍ യു.എസില്‍ നിയമമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.