
റിയാദ്: പുകവലിക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സൗദി ആരോഗ്യ മന്ത്രാലയം. ഇനിമുതല്‍ പൊതു സ്ഥലങ്ങളില്‍ പുകവലിച്ച് പിടിക്കപ്പെട്ടാല്‍ 20,000 റിയാല്‍ പിഴ നല്‍കേണ്ടി വരും. സൗദിയില്‍ പുകയില കൃഷി ചെയ്യുന്നതും നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്. കൂടാതെ സിഗരറ്റ്, ചുരുട്ട്, പാന്‍, ഹുക്ക, ഇ-സിഗരറ്റ്, വെറ്റിലമുറുക്ക് തുടങ്ങി ചേരുവയില്‍ പുകയില അടങ്ങിയ മുഴുവന്‍ ഉല്‍പന്നങ്ങളും പിഴ ലഭിക്കുന്ന ശിക്ഷയുടെ പരിധിയില്‍ വരുമന്നും ആരോഗ്യ വകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അതുപോലെ പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന സ്ഥലങ്ങളില്‍ പുകയില ഉപയോഗത്തിനെതിരായ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് അടങ്ങിയ പോസ്റ്റര്‍ പതിക്കണമെന്നും നിയമത്തില്‍ പറയുന്നു. മാധ്യമങ്ങളില്‍ നിന്ന് പുകയിലയെ കുറിച്ചുള്ള പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശവുമുണ്ട്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഇരട്ടി തുക പിഴ ചുമത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.