Currency

ഇന്ത്യ-യുഎഇ സഹകരണം ശക്തമാക്കാനായി സുഷമ സ്വരാജ് അബുദാബിയില്‍

സ്വന്തം ലേഖകന്‍Tuesday, December 4, 2018 12:06 pm

അബുദാബി: ഇന്ത്യ-യുഎഇ ജോയിന്റ് കമ്മിഷനില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അബുദാബിയിലെത്തി. യുഎഇ ഭരണാധികാരികളുമായുള്ള സുഷമയുടെ കൂടിക്കാഴ്ചയില്‍ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ സഹകരണത്തിന്റെ പുത്തന്‍ സാധ്യതകള്‍ ഉരുത്തിരിയുമെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച്ച അബുദാബി ഐ.എസ്.സിയില്‍ രാജ്യത്തെ ഇന്ത്യന്‍സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും.

സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-യു.എ.ഇ. ജോയിന്റ് കമ്മിഷന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രി യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെയും സായിദ് വര്‍ഷാചരണത്തിന്റെയും ഭാഗമായി ഗാന്ധി സായിദ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

നാളെ വൈകിട്ട് ആറുമണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹവുമായി മന്ത്രി സംവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x