Currency

സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്

സ്വന്തം ലേഖകന്‍Sunday, December 9, 2018 3:36 pm

റിയാദ്: സൗദിയിലും വിമാന യാത്രക്കാരുടെ ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ ഈ നിയന്ത്രണം നിലവിലുണ്ട്.

കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാത്താവളം അധികൃതര്‍ സൗദിയില്‍ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലഗേജില്‍ പവര്‍ ബാങ്ക് പാടില്ലെങ്കിലും ഹാന്റ് ബാഗില്‍ ഇവ കൊണ്ടുപോകുന്നതിന് തടസമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x