
കുവൈത്ത് സിറ്റി: കുവൈത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം. കുട്ടികളെ വാണിജ്യ സംബന്ധമായ പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടെന്നും ഇവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും അറ്റോണി ജനറല്‍ ദറാര്‍ അല്‍ അസൂസി മുന്നറിയിപ്പ് നല്‍കി.
പോസിറ്റിവ് സന്ദേശങ്ങള്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കല്ലാതെ കുട്ടികളെ ഉപയോഗപ്പെടുത്താന്‍ പാടില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സംബന്ധിയായവ എന്നിവയാണ് പോസിറ്റിവ് പരസ്യങ്ങളുടെ ഗണത്തില്‍പെടുന്നത്. മനസ്സില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവയാണ് ഇത്തരം പരസ്യങ്ങള്‍.
സാമ്പത്തിക നേട്ടത്തിനായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതും വലിയ കുറ്റമാണെന്ന് അറ്റോണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ ആയുധം ഉപയോഗിക്കുന്ന പരസ്യം പാടില്ല. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചുള്ളതോ നഗ്‌നമായതോ ആയ രൂപത്തില്‍ കുട്ടികളെ പരസ്യത്തില്‍ പ്രദര്‍ശിപ്പിക്കരുത്. അശ്ലീലമോ കുട്ടികളുടെ പ്രായത്തിന് ചേരാത്തതോ ആയ സംഭാഷണങ്ങളോ പദപ്രയോഗങ്ങളോ പരസ്യ വിഡിയോകളില്‍ ഉണ്ടാവാന്‍ പാടില്ല. അവരുടെ മാനസികവും ചിന്താപരവും മതപരവുമായ വ്യക്തിത്വം സംരക്ഷിക്കപ്പെടണം. ഇതിനായി രൂപംനല്‍കിയ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.