
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ ചികിത്സക്ക് ജാമ്യക്കാരന് നിര്‍ബന്ധം. രോഗിക്ക് ഫീസ് അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജാമ്യക്കാരനില്‍നിന്ന് ഈടാക്കുന്നതിന് വേണ്ടിയാണിത്. ഇതിന് സമ്മതം അറിയിച്ചുള്ള രേഖ ഒപ്പിട്ടുവാങ്ങിയാകും ഇനി വിദേശികളെ ചികിത്സക്കായി പ്രവേശിപ്പിക്കുക.
2017 ഒക്ടോബര്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ സേവനത്തിന് വിദേശികളില്‍നിന്ന് ഫീസ് ഈടാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ അടിയന്തിര ചികിത്സക്കായി എത്തുന്ന വിദേശികളില്‍ ചിലരുടെ കയ്യില്‍ പണമില്ലാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ജാമ്യക്കാരനില്‍ നിന്ന് രേഖ ഒപ്പിട്ടു വാങ്ങുന്നത്. ജാമ്യക്കാരന് പണമടച്ചില്ലെങ്കില്‍ മന്ത്രാലയം നിയമനടപടി സ്വീകരിക്കും.
ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച ചികിത്സാനിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവുന്നതിലും അമപ്പുറമാണെന്ന് വിലയിരുത്തലുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ഒരുദിവസം 30 ദിനാര്‍ നല്‍കണം. തീവ്രപരിചരണം ലഭിക്കേണ്ടവരും കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവരുമാണ് ചികിത്സാ നിരക്ക് വര്‍ധന മൂലം ബുദ്ധിമുട്ടിലാവുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.