Currency

ജോലി കിട്ടാതെ കുവൈത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള നഴ്സുമാരുടെ പ്രശ്‌നത്തിന് പരിഹാരം

സ്വന്തം ലേഖകന്‍Friday, December 14, 2018 12:35 pm

കുവൈത്ത് സിറ്റി: ജോലി കിട്ടാതെ കുവൈത്തില്‍ കുടുങ്ങിയ നഴ്സുമാരുടെ പ്രശ്‌നത്തിന് പരിഹാരമായി. രണ്ടു വര്‍ഷത്തിലധികമായി ജോലിയോ താമസ രേഖയോ ഇല്ലാതെ ദുരിതം അനുഭവിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതിയായി.

രണ്ടു വര്‍ഷം മുമ്പ് ആരോഗ്യ മന്ത്രലായ വിസയില്‍ എത്തിയ നഴ്‌സുമാരാണ് ജോലിയില്‍ കയറാനാകാതെ കുവൈത്തില്‍ കുടിങ്ങിയത്. കുവൈത്തിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇവരുടെ പ്രശ്‌ന പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ടാണ് പരിഹാരം ഉണ്ടായത്. ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന നേഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി നന്ദി അറിയിച്ചു.

ഏത് ആശുപത്രിയിലേയ്ക്കാണ് ഇവരുടെ നിയമനം എന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ ഉത്തരവ് ഉണ്ടാകും. കുടുംബ വിസയില്‍ കഴിയുന്ന ഏതാനും ചിലരുടെ കാര്യത്തിലും ഉടനടി തീരുമാനം ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x