Currency

കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് ഇനി ഇലക്ട്രോണിക് സംവിധാനം വഴി

സ്വന്തം ലേഖകന്‍Saturday, December 15, 2018 11:16 am

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് സംവിധാനം വഴി ലഭ്യമാക്കാനുള്ള നടപടിക്കൊരുങ്ങി കുവൈത്ത്. ജീവനക്കാരന്റെ സിവില്‍ ഐഡി നമ്പര്‍, അതോറിറ്റിയില്‍നിന്ന് സമ്പാദിക്കുന്ന വ്യക്തിഗത കോഡ് എന്നിവ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു.

വിവിധ ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് ആവശ്യമായി വരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി ഉടന്‍ ലഭ്യമാക്കിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശത്ത് ഭരണ-ധനകാര്യ വിഭാഗങ്ങളില്‍ ഉള്‍പ്പടെ കുവൈത്തിന്റെ നയതന്ത്ര കാര്യാലയങ്ങളില്‍ വിരലടയാള സംവിധാനം നിര്‍ബന്ധമാണെന്ന് വിദേശമന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ വിരലടയാളം രേഖപ്പെടുത്തണമെന്ന സിവില്‍ സര്‍വീസ് കമ്മിഷന്റെ തീരുമാനം അനുസരിച്ചാണ് വിദേശമന്ത്രാലയത്തിന്റെ നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x