
റിയാദ്: സൗദിയില്‍ സ്വകാര്യമേഖലാ ജീവനക്കാരായ സ്വദേശികള്‍ക്കും ആശ്രിതര്‍ക്കും ജനുവരി ഒന്നു മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി. ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ വിസമ്മതിക്കുന്ന സ്ഥാപനങ്ങളുമായുള്ള ഇടപാട് നിര്‍ത്തിവയ്ക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വദേശിയുടെയും ആശ്രിതരുടെയും ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് ആവശ്യമായ തുക പിഴ ചുമത്തുകയും ചെയ്യും. തൊഴില്‍ സാമൂഹിക മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി.
സ്വദേശി ജീവനക്കാരുടെ ഭാര്യമാര്‍/ഭര്‍ത്താവ്, വിവാഹിതരാകാത്ത പെണ്‍മക്കള്‍, 25 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണു സ്ഥാപനയുടമയുടെ ചെലവില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തേണ്ടത്. ഇതു പാലിക്കാത്ത സ്ഥാപനങ്ങളിലെ മറ്റു ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നതിനോ പുതുക്കുന്നതിനോ സാധിക്കില്ല. അഞ്ചു വര്‍ഷത്തിനകം സൗദി പൗരന്മാരെയെല്ലാം ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.