Currency

സൗദിയില്‍ ഒരുവര്‍ഷത്തിനിടെ 5,83,749 വിദേശികളെ നാടുകടത്തി

സ്വന്തം ലേഖകന്‍Sunday, December 16, 2018 1:06 pm

റിയാദ്: സൗദിയില്‍ ഒരുവര്‍ഷത്തിനിടെ 5,83,749 വിദേശികളെ നാടുകടത്തി. ഇതില്‍ 17,51,216 പേര്‍ ഇഖാമ നിയമലംഘകരും 3,47,127 പേര്‍ തൊഴില്‍ നിയമലംഘകരും 1,59,184 പേര്‍ നുഴഞ്ഞുകയറ്റക്കാരുമാണ്. മൊത്തം 22,57,527 നിയമലംഘകര്‍ പിടിയിലായി. 2017 നവംബര്‍ 15 മുതല്‍ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായരില്‍ 3,55,043 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.

യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 3,21,943 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 3,92,451 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നുഴഞ്ഞു കയറുന്നതിന് ശ്രമിച്ച 36,811 പേരും അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ വിദേശങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 1770 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 3056 വിദേശികളെയും 887 സൗദികളെയും പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x