Currency

പുതുവര്‍ഷാഘോഷം; നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ നാടുകടത്തും

സ്വന്തം ലേഖകന്‍Sunday, December 16, 2018 1:12 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതിനായി ആഭ്യന്തരമന്ത്രാലയം സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. പ്രധാന റോഡുകളിലും ബാച്‌ലേഴ്‌സ് തിങ്ങിത്താമസിക്കുന്നയിടങ്ങളിലെ സംശയമുള്ള ഫ്‌ലാറ്റുകളിലും മിന്നല്‍ പരിശോധന നടത്തും. ആഘോഷ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം വഴിയും അല്ലാതെയുമുള്ള നിരീക്ഷണം ഉണ്ടായിരിക്കും. രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങള്‍ക്കും നിരക്കാത്തവിധം പരിധിവിട്ട ആഘോഷങ്ങള്‍ അനുവദിക്കില്ല. എല്ലാ അതിര്‍ത്തി ചെക്ക് പോയന്റുകളും സുരക്ഷാ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x