Currency

സൗദി ടെലികോം ഓഫീസുകള്‍ ബുധനാഴ്ച അടച്ചിടും

സ്വന്തം ലേഖകന്‍Tuesday, December 18, 2018 12:54 pm

റിയാദ്: സൗദിയിലെ ടെലികോം കമ്പനിയുടെ ഓഫീസുകള്‍ ബുധനാഴ്ച അടച്ചിടും. ടെലികോം മേഖലയില്‍ നടപ്പിലാക്കിയ ഡിജിറ്റലൈസേഷന് പ്രാധാന്യം നല്‍കുന്നതിന്റെ ആദ്യപടിയാണിത്. ഓഫീസുകള്‍ കുറയ്ക്കുന്നതിനു മുന്നോടിയായി സേവനങ്ങള്‍ക്ക് എസ്.ടി.സിയുടെ (സൗദി ടെലികോം കമ്പനി) ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ പ്രേരിപ്പിക്കാനാണ് ഒരു ദിവസം ബ്രാഞ്ചുകള്‍ അടച്ചിടുന്നത്.

മൈ എസ്.ടി.സി ആപ്ലിക്കേഷന്‍, മൈഎസ്.ടി.സി ഷോപ്പ് (സെല്‍ഫ് സര്‍വീസ് മെഷീന്‍) എന്നിവക്കുപുറമെ 900 ലേക്ക് ഇന്ററാക്ടീവ് എസ്.എം.എസ് അയച്ച് സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാണ് എസ്.ടി.സി ആവശ്യപ്പെടുന്നത്. എസ്.ടി.സി വഴി സിം കാര്‍ഡുകള്‍ ഓര്‍ഡര്‍ ചെയ്താല്‍ വീട്ടുപടിക്കല്‍ എത്തിക്കും. മൈ എസ്.ടി.സി ആപ്പ് വഴി പുതിയതിനോ ബദല്‍ സിംകാര്‍ഡിനോ അപേക്ഷിക്കാം.

ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ച് നടത്തുന്ന എല്ലാ ഇടപാടുകളും മൈഎസ്.ടി.സി ഷോപ്പ് വഴി നടത്താം. 200 കേന്ദ്രങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്തരം സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x